പിണറായി ഭരണത്തിൽ സിവിൽ സ്റ്റേഷനിൽ വരെ തൊഴിൽ തട്ടിപ്പിന് ശ്രമം. ജാഗ്രത വേണമെന്ന് ഒരു ജില്ലാ കലക്ടർ പത്രക്കുറിപ്പുമിറക്കി.....

പിണറായി ഭരണത്തിൽ സിവിൽ സ്റ്റേഷനിൽ വരെ തൊഴിൽ തട്ടിപ്പിന് ശ്രമം. ജാഗ്രത വേണമെന്ന് ഒരു ജില്ലാ കലക്ടർ പത്രക്കുറിപ്പുമിറക്കി.....
Sep 24, 2024 10:08 PM | By PointViews Editr


എറണാകുളം:സിവിൽ സ്റ്റേഷനിൽ ജോലി വാഗ്ദാനം ചെയ്ത് പൊതുജനങ്ങളിൽ തട്ടിപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഹ്വാനം ചെയ്ത് പത്രക്കുറിപ്പ് ഇറക്കേണ്ട ഗതികേടിലാണ് എറണാകുളം ജില്ലാ കളക്ട൪ എ൯.എസ്.കെ. ഉമേഷ്. തീക്കട്ടയിൽ ഉറുമ്പരിക്കുക എന്ന് കേട്ടിട്ടുള്ള പഴഞ്ചൊല്ലിൻ്റെ അവസ്ഥയാണ് പല സർക്കാർ വകുപ്പുകളിലുമുള്ളത്. തൊഴിൽ തട്ടിപ്പു മുതൽ തിരുകി കയറ്റൽ വരെ നടത്താൻ ഏറ്റവും പറ്റിയ ഭരണമാണിത് എന്ന് തിരിച്ചറിഞ്ഞ് പലതരം തട്ടിപ്പുകളുമായി പലരും രംഗത്ത് വരുന്ന ഘട്ടത്തിലാണ് എറണാകുളം ജില്ലാ കലക്ടർ സ്വന്തം ഓഫീസ് കേന്ദ്രത്തിൽ വരെ നടത്തപ്പെടുന്ന തട്ടിപ്പിനെതിരെ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുള്ളത്. വിവിധ സ൪ക്കാ൪ വകുപ്പുകളിൽ സ്ഥിര/താത്കാലിക നിയമനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങിയ വ്യക്തിയെ സെക്യൂരിറ്റി ജീവനക്കാരും ജീവനക്കാരും ചേ൪ന്ന് പിടികൂടി തൃക്കാക്കര പോലീസിന് കൈമാറിയിട്ടുണ്ട്. വിരമിച്ച സൈനിക ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട് വ്യാജ തിരിച്ചറിയൽ കാ൪ഡുമായാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. പി എസ് സി, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ബന്ധപ്പെട്ട സ൪ക്കാ൪ വകുപ്പുകൾ തുടങ്ങിയവ മുഖേന നടത്തുന്ന പരീക്ഷകൾക്കും അഭിമുഖത്തിനും മറ്റ് നടപടിക്രമങ്ങൾക്കും ശേഷമാണ് സ൪ക്കാ൪ വകുപ്പുകളിൽ ജോലി നേടാ൯ കഴിയുക. പണം നൽകി ജോലി ലഭിക്കുമെന്ന ചതിക്കുഴികളിൽ പൊതുജനങ്ങൾ വീഴരുതെന്നും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ട൪ മുന്നറിയിപ്പ് നൽകി.

സിവിൽ സ്‌റ്റേഷനോട് ഇതാണവസ്ഥയെങ്കിൽ മറ്റിടങ്ങളിലെ കാര്യം എന്തായിരിക്കുമെന്നും ജനങ്ങൾ ചിന്തിക്കേണ്ടിയിരിക്കുന്നു.

An attempt was made to defraud employment even in the civil station under the Pinarayi administration. A district collector also issued a press release asking for vigilance.....

Related Stories
മദ്യം വാങ്ങണോ? പ്രായം നോക്കണം...

Nov 16, 2024 11:49 AM

മദ്യം വാങ്ങണോ? പ്രായം നോക്കണം...

മദ്യം വാങ്ങണോ? പ്രായം...

Read More >>
നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ രക്ഷപ്പെടുന്നു..?

Nov 15, 2024 04:35 PM

നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ രക്ഷപ്പെടുന്നു..?

നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ...

Read More >>
മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

Nov 15, 2024 07:38 AM

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ...

Read More >>
നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

Nov 14, 2024 05:53 PM

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ...

Read More >>
കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

Nov 14, 2024 01:03 PM

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10...

Read More >>
കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

Nov 14, 2024 12:03 PM

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും...

Read More >>
Top Stories